Sreejith VT Nandakumar
Lyricist
വി ടി നന്ദകുമാര്‍ എന്ന സാഹിത്യകാരന്റെ മകനാണ്. പി ജി ഭാഗീരഥിയമ്മ, എം ആര് പീതാംബര മേനോന് എന്നിവരുടെ ഗുരുത്വത്തില്‍ ആറു വര്‍ഷത്തോളം കര്‍ണാടകസംഗീതം അഭ്യസിച്ചു. തൃശൂര്‍ ആകാശവാണിയില്‍ ബി-ഗ്രേഡ് ലളിതഗാനം ആര്‍ട്ടിസ്റ്റ് ആയിരുന്നു. പത്താം വയസ്സില്‍ ആദ്യത്തെ വയലാര്‍ സ്മാരക ലളിതഗാന മത്സരത്തില്‍ രണ്ടാം സമ്മാനം നേടി. പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതോടെ ഗാനശാഖ വിട്ടു. മലബാര്‍ ഗോള്‍ഡിന്റെ 'ഒഴുകും സംസ്കൃതിതന്‍ നദികളിതിലേ' എന്ന പരസ്യഗാനത്തിനായി ശരത്തിന്റെ ഈണത്തിനു സാഹിത്യം രചിച്ചു. സ്വയം ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതം ലോകവിപണികളില്‍ വില്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു തിരക്കഥയുടെ രചനയില്‍. ഇരുപതോളം കഥകള്‍ അച്ചടിയില്‍.
ഭാര്യ - സിജി അഗസ്റ്റി
മക്കള്‍ - സിദ്ധാര്ത്ഥന്, ബാല, ദിയ.
താമസം - തൃശൂരില്‍.
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
|
Singers | Songs |
Monisha Mahadevan,Chorus | 1 |
Sreenivas,Alka Ajith | 1 |
|
|
|